ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കൂറുമാറിയ സാക്ഷികളുടെ മൊഴി പ്രതിയെ ശിക്ഷിക്കാൻ മാത്രമല്ല, കുറ്റവിമുക്തനാക്കാനും ആധാരമാക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷൻ കേസ് അവിശ്വസനീയമാണെന്ന് തെളിയിക്കാനും പ്രതിക്ക് അനുകൂലമായ മൊഴികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ......
പൂനെ : ആഗോളതലത്തിലെ ഇന്ധന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ജിയോതെർമൽ എനർജി (ഭൗമതാപോർജ്ജം), നാച്ചുറൽ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. പുനെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നടന്ന വാർഷിക ജിയോതെർമൽ സംഗമമായ 'മാഗ്മ 2026'-ലാണ് ഈ നിർദ്ദേശം ഉയർന്നത്.
സൗരോർജ്ജത്തിനും പവനോർജ്ജത്തിനും പുറമെ, വർഷത്തിൽ 24 മണിക്കൂറും ലഭ്യമാകുന്ന ജിയോതെർമൽ പോലുള്ള സ്രോതസ്സുകൾ വികസിപ്പിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത വിവിധ ആഗോള സംഘടനകളിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ......
അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്.
ലഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. ......
വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം.......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ......
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലായി പ്രൊഫ.സൂസൻ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ്
145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ......
ജനപ്രിയ സൂപ്പർസ്റ്റാർ ജോസഫ് വിജയിന്റെ രാഷ്ട്രീയപ്രവേശത്തെ തുടക്കം മുതൽ എതിർത്തതും അത് നടക്കാതിരിക്കാൻ കരുനീക്കിയതും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനും അദ്ദേഹം നേതൃത്വം കൊടുത്ത ഡി എം കെയുമായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വെക്കാതെ അധികാരവും പ്രതാപവും നഷ്ടപ്പെട്ട സ്റ്റാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കാൻ പുതിയ മുഖ്യമന്ത്രി വിജയ് കാട്ടിയ രാഷ്ട്രീയചാതുര്യം പ്രശംസനീയമാണ്. ......
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. ......
ചെന്നൈ/ തിരുവനന്തപുരം:തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നു. എ.ഐ.എ.ഡി.എം.കെയിലെ വിമതപക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാർ സുരക്ഷിതമാണെന്നാണ് സൂചനകൾ. ......
ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യവ്യാപകമായി ചോദ്യപേപ്പർ ചോർന്നെന്ന ശക്തമായ സംശയത്തെത്തുടർന്ന് ഈ വർഷത്തെ നീറ്റ് (NEET-UG) പരീക്ഷ റദ്ദാക്കി. ഇതോടെ പരീക്ഷയെഴുതിയ 22.79 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ......